ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഇപ്പോഴത്തെ പനിയെ നിസ്സാരമായി കാണരുതെന്ന് വീണാ ജോർജ് പറഞ്ഞു. സ്വയം ചികിത്സ പാടില്ല. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനകൾ വർധിപ്പിക്കേണ്ടതാണ്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പുവരുത്തണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെൽ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.