ബലി പെരുന്നാൾ ; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു


 

തിരുവനന്തപുരം:ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്.

പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് മറ്റന്നാള്‍ കൂടി അവധി പ്രഖ്യാപിച്ചത്.

28ലെ അവധി 29 ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പില്‍നിന്നു മുഖ്യമന്ത്രിക്കു ശുപാര്‍ശ പോയത്. എന്നാല്‍ ഇത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്.രണ്ട് ദിവസം അവധി നല്‍കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: ജൂൺ 29ന് ബലിപെരുന്നാൾ പ്രമാണിച്ച് സർക്കാർ അവധി പ്രഖ്യാപിച്ചതിനാൽ അന്ന് നടത്താനിരുന്ന പ്രധാന പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷാഭവൻ നടത്തുന്ന നഴ്സറി ടീച്ചേഴ്സ് കോഴ്സ് പരീക്ഷ, ടി.ടി.സി സപ്ലിമെന്ററി പരീക്ഷ, ഡി.എൽ.എഡ് (ഭാഷാ വിഷയങ്ങൾ) മൂന്നാം സെമസ്റ്റർ പരീക്ഷ എന്നിവ ജൂലൈ മൂന്നാം തീയതി മാറ്റി. സർക്കുലർ https://pareekshabhavan.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിവിധ സർവ്വകലാശാലകളുടെ പരീക്ഷകളിലും മാറ്റം ഉണ്ട്...

Below Post Ad