ചെറുതുരുത്തി: മെട്രോമാൻ ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഓട്ടോയുമായി കൂട്ടിയിടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇ ശ്രീധരൻ വീട്ടിൽ നിന്നും ചെറുതുരുത്തി പഞ്ചകർമ്മ ആയൂർവേദ ആശുപത്രിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.
വഴിമധ്യേ വള്ളത്തോൾ നഗറിലെ പുതുശ്ശേരിയിൽ വെച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയ്ക്കും കാറിനും ചെറിയ തകരാറുകൾ സംഭവിച്ചിട്ടുള്ളത് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളില്ല.