ചാലിശ്ശേരിയിൽ സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം



ചാലിശ്ശേരിയിൽ  സ്കൂൾ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം;കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പതിനഞ്ച് പേരാണ് ബസിൽ ഉണ്ടായിരുന്നത് പെരുമണ്ണൂർ മലയാളം ക്ലബ്ബ് - സ്കൂൾ റോഡിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. 

വീതി കുറഞ്ഞ റോഡിലൂടെയുള്ള ബസിന്റെ യാത്രയാണ് അപകടത്തിലേക്ക് നയിച്ചത്. റോഡിന്റെ ഒരു വശത്ത് പൊന്തക്കാടുകൾ തിങ്ങി നിറഞ്ഞതിനാൽ റോഡിന്റെ താഴ്ചയേറിയ ഭാഗത്തെ അരിക് വശത്ത് കൂടെയാണ് ബസ് സഞ്ചരിച്ചത്. 

ഈ ഭാഗത്തെത്തിയതോടെ അരിക് വശം ഇടിഞ്ഞ് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം അപകട വിവരമറിയുന്നത്. ഒരു വശം ചേർന്ന് മറിഞ്ഞ വീണ ബസിനകത്ത് 15 കുട്ടികളും ഒരു ആയയും ഡ്രൈവറുമാണ് അകപ്പെട്ടത്. 

തുടർന്ന് കൂടുതൽ നാട്ടുകാരെത്തി മുഴുവൻ പേരെയും പുറത്തെത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ ബസ് ആണ് അപകടത്തിൽ പെട്ടത്.

Below Post Ad