പട്ടാമ്പി എംഎൽഎക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് സിപിഐയിൽ കൂട്ടരാജി

 


പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെ ഉള്ളവർക്കെതിരായ പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം സി പി ഐ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചതായി റിപ്പോർട്ട്


കഴിഞ്ഞ ദിവസം ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സിപിഐ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മുഹമ്മദ് മുഹ്‌സിന്‍ എംഎൽഎയെ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്കും 

പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുട്ടരാജി

Below Post Ad