പണം കൈമാറിയതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു നൽകിയാൽ ബാങ്ക് എക്കൌണ്ട് ഹാക്ക് ആകുമോ ?
വാട്സാപ്പിൽ പ്രചരിക്കുന്ന വോയ്സ് മെസേജിന്റെ വസ്തുത എന്ത് ?
ഏതെങ്കിലും UPI പേമെന്റ് സിസ്റ്റം/ഡിജിറ്റൽ വാലറ്റ് വഴി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പണം കൈമാറിയതിന്റെ തെളിവിനുവേണ്ടി സ്ക്രീൻഷോട്ട് ഷെയർ ചെയ്താൽ നിങ്ങളുടെ എക്കൌണ്ട് ഹാക്ക് ചെയ്യാൻ സാധിക്കുകയില്ല.
ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രത്യേക പ്രോഗ്രാം നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയോ, OTP തട്ടിയെടുക്കുകയോ ചെയ്യാതെ നിങ്ങളുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയില്ല.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചു സംഭവിച്ചു എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം തെറ്റ്.
ശബ്ദസന്ദേശം അയച്ചയാളേയും, കുറ്റവാളിയെന്ന് ആരോപിക്കുന്ന വ്യക്തിയേയും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കാര്യങ്ങൾ പരിശോധിച്ചിട്ടുള്ളതാണ്.
സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വിവരങ്ങൾ നിങ്ങൾ വിശ്വസിക്കുന്നതിനും മറ്റൊരാൾക്ക് പങ്കിടുന്നതിനും മുമ്പ് നല്ലതുപോലെ ചിന്തിക്കുക.
തൃശൂർ സിറ്റി പോലീസ്