എടപ്പാൾ: പൂരാടം വാണിഭത്തിന് തുടക്കമായി. കച്ചേരി അങ്ങാടി മാർക്കറ്റിൽ ആരംഭിച്ച വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം ഡോ. കെ ടി ജലീൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ സ്വാഗതവും കൃഷി ഓഫീസർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും കർഷകരും കുടുംബശ്രീ ഹരിതർ സേനാംഗങ്ങളും നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.