പട്ടാമ്പി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ റെയ്ഡ്!റെയ്ഡിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.
മേലെ പട്ടാമ്പിയിലേയും ശങ്കരമംഗലത്തേയും ഹോട്ടലുകളിൽ നിന്ന് പഴകിയ ബീഫ്, ചിക്കൻ, ലിവർ, വേവിച്ച് പഴകിയ കപ്പ, മീൻ, പരിപ്പ്കറി, പൊക്കവട, പെറോട്ട, ചപ്പാത്തി, ഉപയോഗശൂന്യമായ എണ്ണ,പഴകിയ മുട്ട തുടങ്ങിയവയും നിരോധിത പ്ലാസ്റ്റിക്ക് കവറുകൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.
മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താത്ത ഹോട്ടലുകൾക്കും, അടുക്കളയും പരിസരവും വൃത്തിഹീനമായി കാണപ്പെട്ട ഹോട്ടലുകൾക്കും, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത ഹോട്ടലുകൾക്കും, വൃത്തിഹീനമായ റെഫ്രിജറേറ്ററുകളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതായി കാണപ്പെട്ട ഹോട്ടലുകൾക്കും അടിയന്തിരമായി ന്യൂനതകൾ പരിഹരിക്കുന്നതിനായി പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
ക്ലീൻ സിറ്റി മാനേജർ പി.വി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ SPHI എ.അഷ്റഫ്, PHI മാരായ പി.ജി ഷാരീഷ്, കെ.എം സാഹിറ, കെ.എം മഹിമ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ബേക്കറികൾ ഉൾപ്പെടെ ഭക്ഷ്യ ഉത്പന്നങ്ങൾ വില്പന നടത്തുന്ന സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.