സ്കൂളുകളിലെ  ഓണാഘോഷം ഇന്ന്. പേപ്പർ ഗ്ലാസിൽ പായസം കുടിക്കുന്ന സെൽഫിയിട്ടാൽ പണി കിട്ടും

 


ഇന്നാണ് മിക്ക സ്കൂളിലും ഓണാഘോഷം. 

ഓണാഘോഷത്തിൽ പായസം കഴിക്കാനും വെള്ളം കുടിക്കാനും പേപ്പർ ഗ്ലാസ്സ് ഉപയോഗിക്കരുതേ.

പേരിലേ പേപ്പറുള്ളൂ, സംഗതി പ്ലാസ്റ്റിക് കോട്ടഡാണ്. അകത്തെ പ്ലാസ്റ്റിക് ലയർ ആണ് വെള്ളത്തെ പുറത്തെത്തിക്കാതെ തടഞ്ഞു നിർത്തുന്നത്.ഉപയോഗിച്ച ശേഷം ഭൂമിക്ക് നാശം വിതക്കുന്ന വിദ്വാനാണവൻ.

ഒറ്റ തവണ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള എല്ലാ വസ്തുക്കളും കേരളത്തിൽ നിരോധിച്ചതുമാണ്.

 ഫോട്ടോയെടുത്ത് സെൽഫി ഇട്ടാലും ഫേസ്ബുക്കിൽ ഇട്ടാലും അധികാരികൾ പിടിച്ചാൽ വലിയ പിഴയും അടയ്ക്കേണ്ടി വരും.

എല്ലാ കുട്ടികളും നാളെ സ്കൂളിലേക്ക് വരുമ്പോൾ തന്നെ ബാഗിൽ ഒരു ഗ്ലാസ്സും പ്ലേറ്റും കരുതുക.



Tags

Below Post Ad