സഊദിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലുമായി വിവധ ഒഴിവുകളിലേക്ക് ജോലി ചെയ്യാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് സഊദിഹജ്ജ് ഉംറ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 23 മുതല്‍ സഊദിയുടെ ഏകീകൃത ജോബ് പോര്‍ട്ടലായ ജദാരത്ത് (jadarat) വഴി
ജോലിക്കായി അപേക്ഷ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഒഴിവുള്ള തസ്തികകള്‍:
ഇന്‍ഡസ്ട്രിയല്‍ അസിസ്റ്റന്റ് അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ ലീഗല്‍ അസിസ്റ്റന്റ് ട്രെയ്‌നിങ് അസിസ്റ്റന്റ് സൈബര്‍ സെക്യൂരിറ്റി അസിസ്റ്റന്റ് സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി പേര്‍സണല്‍ ഡാറ്റാ അനലിസ്റ്റ് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ്
ഇവയ്ക്ക് പുറമെ മറ്റ് നിരവധി മേഖലയിലും അവസരങ്ങളുണ്ട്. ചില അവസരങ്ങള്‍ സഊദി പൗരന്‍മാര്‍ക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. ആകെ ഒഴിവുകളുടെ എണ്ണം മന്ത്രാലയം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും വിദേശ പൗരന്‍മാര്‍ക്കും ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴില്‍ നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട ജോലി ലക്ഷ്യം വെക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ അവസരം കൈവിടണ്ട.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.my.gov.sa/ എന്ന സൈറ്റ് വഴി
ജദാരത്ത് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.