ഇന്ന് നാട്ടിലേക്ക് വരാനിരിക്കെ പ്രവാസിക്ക് ഹൃദയാഘാതം മൂലം ദാരുണാന്ത്യം

 


റിയാദ്: ഇന്ന് നാട്ടിലേക്ക് വരാനിരുന്ന പ്രവാസി മലയാളിക്ക് സൗദിയില്‍ ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശി ഇയ്യക്കാട്ടില്‍ അരവിന്ദന്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.


അമ്പത്തിയാറ് വയസ്സായിരുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയില്‍ ഹുഫൂഫിന് സമീപം മുനൈസിലയില്‍ വെച്ചാണ് മരണം. നാട്ടിലേക്ക് വരാനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി യാത്രയ്ക്ക് കാത്തിരിക്കുന്നതിനിട ആയായിരുന്നു അരവിന്ദന്റെ ആകസ്മിക വിയോഗം.

അരവിന്ദന് ആറ് മാസം മുമ്പായിരുന്നു ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞത്. മരപ്പണിക്കാരന്‍ കൂടിയായ അരവിന്ദന്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്പോണ്‍സറുടെ കൂടെ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു. അല്‍ അഹ്സയിലെ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹുഫൂഫ് അല്‍ ജാഫര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.

Tags

Below Post Ad