തൃത്താല : പൊറുതി മുട്ടി ജനം പട്ടിണിവക്കത്തോളം എത്തിയിട്ടും പൊതു വിപണിയിൽ ഇടപെടാതെ സർക്കാർ നിഷ്കൃയത്വം തുടരുന്നത് അവസാനിപ്പിക്കണമന്ന് മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.ഇ.എ. സലാം ആവശ്യെപെട്ടു.
കേരളീയരുടെ വിശേഷ ആഘോഷമായ ഓണത്തിന് പൊതു വിതരണ കേന്ദ്രങ്ങളലല്ലാം കാലിയായ തിനാൽ പൊതു മാർക്കറ്റിൽ വിലക്കയറ്റം അനിയന്ത്രിമായി. ഇത് സാധാരണക്കാരെന്റെ ജീവിതം താറുമാറായി. എസ് ടി യു. തൃത്താല മണ്ഡലം കമ്മിറ്റി പടിഞ്ഞാറങ്ങാടിയിൽ സംഘടിപ്പിച്ച കലം കമിഴ്ത്തൽ സമരം ഉദ്ഘഘാടനം ചെയ്തു പ്രസംഗിക്കകയായിരുന്നു അദ്ദേഹം.
എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ. ഷംസുദീൻ അധ്യക്ഷതവഹിച്ചു. പി.പി. സക്കീർ , എസ് എം.കെ. തങ്ങൾ . ടി.അസീസ് ടി. മൊയ്തീൻ കുട്ടി , ടി.കെ. നൗഷാദ്എം .വി. അഷറഫ് , സി.എം. കാദർ, ഷുക്കൂർ , കെ.സി. മുഹമ്മദ് . എൻ.ഷാഫി തങ്ങൾ, പി.വി.സുലൈമാൻ . പത്തിൽ മൊയ്തുണ്ണി, പി.എസ് ഫൈസൽ മാസ്റ്റർ, എo.വി. ലത്തീഫ് , കുഞ്ഞുമോൻ ചാലിശ്ശേരി, തുടങ്ങിയവർ പ്രസംഗിച്ചു.