ചെർപ്പുളശേരിയിൽ ബസ് അപകടം;രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

 


പാലക്കാട് : ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞു. ചെർപുളശ്ശേരി തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്. 

അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് രണ്ട് പേർ മരിച്ചെന്ന് എംഎൽഎ പ്രതികരിച്ചിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

 ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.


തിരുവാഴിയോട് ബസ്സപകടം

 മരണപ്പെട്ടവർ

1.ഇഷാൽ ( 18) കുറ്റ്യാടി

2. സൈനബാ ബീവി (39) പൊന്നാനി

 പരിക്കേറ്റവർ

 അൽ ഷിഫാ ഹോസ്പിറ്റൽ  പെരിന്തൽമണ്ണ

1. സുഫൈദ്

2. ദിയ എം നായർ

3. നിശാന്ത്

4. ശിവാനി

5. റിംഷാന

6.മുഹമ്മദ് മർഹാൻ

നിസ്സാരമായി പരിക്കേറ്റ 2 പേർ കടമ്പഴിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിട്ടുള്ളതാണ് (ഐറ, ബിനു )

നിസാര പരിക്കുകളോടെ 9 പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലുണ്ട്. 

പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ എത്തിയ മൊത്തം 13 പേരിൽ 2 പേരാണ്  മരണപ്പെട്ടത്.

2 പേരെ കോയമ്പത്തൂർ കോവൈ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.




Tags

Below Post Ad