കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു.
സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേളാരി സ്വദേശി ഹരിശാന്ത് ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പ്രശാന്തിനാണ് പരിക്കേറ്റത്.
വ്യാഴാഴ്ച്ച രാത്രിയിൽ എട്ട് മണിയോടെയാണ് സംഭവം.
കുറ്റിപ്പുറം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുന്ന കാറുമായി എതിരെ കൂട്ടിയിടിച്ചാണ് അപകടം.