തിരുവോണ നാളിൽ ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത നടപ്പുരയിൽ നടപ്പുര പഞ്ചവാദ്യം അരങ്ങേറി

 


ചാലിശ്ശേരി മുലയം പറമ്പ് ഭഗവതി ക്ഷേത്ര നടപ്പുരയിൽ തിരുവോണനാളിൽ ടൗൺ കമ്മിറ്റി ചാലിശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടപ്പുര പഞ്ചവാദ്യം അരങ്ങേറി.

പാലക്കാട്,തൃശൂർ, മലപ്പുറം ജില്ലകളുടെ സംഗമ വേദിയായ ചാലിശ്ശേരി മുലയംപറമ്പ് ദേവീക്ഷേത്രത്തിൽ തിരുവോണനാളിൽ അഭൂതപൂർവ്വമായ തിരക്കാണ് ഉണ്ടായിരുന്നത്.

തിരുവോണനാളിൽ  നടപ്പുരയിൽ പഞ്ചവാദ്യത്തിന് മുൻപായി കുമാരി കീർത്തന കൃഷ്ണകുമാർ അവതരിപ്പിച്ച സോപാന സംഗീതം അരങ്ങേറി.

 സോപാനസംഗീതത്തിനു ശേഷം ടൗൺ കമ്മിറ്റി ചാലിശ്ശേരിയുടെ ആഭിമുഖ്യത്തിൽ കൊരട്ടിക്കര ബാബു വാദ്യ സജ്ജീകരണം നടത്തി 33 വാദ്യ കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യമാണ് മുലയം പറമ്പ് ക്ഷേത്ര സന്നിധിയിൽ അരങ്ങേറിയത്.

തൃപ്രയാർ രമേശൻ- തിമില,സദനം ഭരതരാജ്-മദ്ദളം, മുണ്ടത്തിക്കോട് സന്തോഷ്-താളം, കടവല്ലൂർ മോഹനൻ മാരാർ-ഇടക്ക,വരവൂർ അപ്പു-കൊമ്പ്  എന്നിവരാണ് പഞ്ചവാദത്തിന് നേതൃത്വം നൽകിയത്.

Tags

Below Post Ad