ആനക്കര കണ്ടനകം റോഡില്‍ തിരുമാണിയൂരില്‍ കാര്‍ വൈദ്യുതി തൂണുകളും വീട്ടുമതിലും ഇടിച്ചു തകര്‍ത്തു അപകടം
കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ രണ്ട് വൈദ്യുതി തൂണുകളും വീട്ടുമതിലും ഇടിച്ചു തകര്‍ത്തു വീട്ടുമുറ്റത്തേക്ക് കൂപ്പുകുത്തിയാണ് വീണത്.
ചേകന്നൂരിലെ സുഹൃത്തിനെ കണ്ട ശേഷം വളാഞ്ചേരിയിലേക്ക് മടങ്ങിയ മൂടാൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.