പെരിന്തൽമണ്ണ : പോക്സോ കേസിൽ പ്രതിയായി വിചാരണ നേരിടുന്നയാളെ വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിം (70) ആണ് മരിച്ചത്.
2022 ജൂലായിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരിന്തൽമണ്ണ പോലീസാണ് കേസെടുത്തിരുന്നത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.
സംഭവത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ സഹോദരി എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പെരിന്തൽമണ്ണ പോലീസെത്തി ആശുപത്രിയിലേക്കു മാറ്റി. എസ്.ഐ. ടി.പി. അഷ്റഫലിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ
ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടക്കും.