പട്ടാമ്പി: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പട്ടാമ്പി താലൂക് ആശുപത്രി സന്ദർശിച്ചു. റെയിൽവേ അനുമതി ലഭിക്കാത്തത് കാരണം വൈകുന്ന കെട്ടിട നിർമാണം അടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി.
ഡയാലിസിസ് സെന്റർ ആരംഭിക്കുന്നതിന് ആവശ്യമായ മിഷനറികളിൽ ചിലത് ഇനിയും സപ്ലൈ ചെയ്യാനുണ്ട്. അവ ഡിസംബറോടെ എത്തുമെന്നും മന്ത്രി അറിയിച്ചു.
കുട്ടികളുടെ ഐ സി യു പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന് ആവശ്യമായ ട്രെയിനിങ് ആരോഗ്യ പ്രവർത്തകർക്ക് നൽകിക്കഴിഞ്ഞു . കൂടാതെ ഒരു ഡോക്ടറെക്കൂടി ഉടൻ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.മുഹമ്മദ് മുസ്‌സിൽ എം എൽ എ യും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.