സ്കൂൾ വിനോദയാത്രക്കിടെ ഹൃദയാഘാതം: പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

 


പാലക്കാട്: വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീസയനയാണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരില്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ കണ്ടുമടങ്ങുമ്പോഴാണ് സയന കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Tags

Below Post Ad