കുമ്പിടി ഉമ്മത്തൂരിൽ റോഡിലിറങ്ങിയ ഒന്നര വയസുകാരന് പിക്കപ്പ് വാനിടിച്ച് ദാരുണാന്ത്യം

 


ആനക്കര: കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാനിടിച്ച് ഒന്നര വയസുകാരന്‍ മരിച്ചു. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടില്‍ മുബാറക്കിന്റെ മകന്‍ മുസമ്മിലാണ് മരിച്ചത്. 

വിറക് വെട്ട് യന്ത്രവുമായി എത്തിയ ലോറി പിന്നിലേക്ക് എടുക്കുമ്പോഴായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ പിക്കപ്പ് വാനിന്റെ ചക്രം കയറിയാണ് അപകടമുണ്ടായത്.

 തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. 

Below Post Ad