കണ്‍സഷനെ ചൊല്ലി തർക്കം; ചങ്ങരംകുളത്ത് ബസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്



ചങ്ങരംകുളം:ബസ് ജീവനക്കാരന്‍ കണ്‍സഷൻ നല്‍കാത്തതിനെ തുടര്‍ന്ന് ബസ് ജീവനക്കാരനും വിദ്യാര്‍ത്ഥിനിയും തമ്മില്‍ തര്‍ക്കം.ബസ്സില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിക്ക്  പരിക്കേറ്റു.

എടപ്പാള്‍ റൈഹാന്‍ കണ്ണാശുപത്രിയിലെ വിദ്യാര്‍ത്ഥിനിയായ ചാവക്കാട് സ്വദേശിനി സെയ്ദ(18)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് സംഭവം.

റോഡിലേക്ക് വീണ് കാല്‍മുട്ടുകള്‍ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കണ്‍സഷൻ കാര്‍ഡ് എടുക്കാന്‍ മറന്നെന്ന് പറഞ്ഞതോടെ കണ്ടക്ടര്‍ ബസ്സില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും കളിയാക്കി ചിരിക്കുകയും ചെയ്തതെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.

ഇതിനിടെ വിദ്യാർത്ഥിനി ബസ് ജീവനക്കാരൻ്റെ ഫോട്ടോ എടുത്തിരുന്നു.ഇത് ബസ്സ് ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. എന്തിനാണ് ഫോട്ടോ എടുത്തതെന്ന് ചോദിച്ച് കണ്ടക്ടര്‍ അടുത്തേക്ക് വരികയും ചെയ്തതോടെ വിദ്യാര്‍ത്ഥി ബസ്സില്‍ നിന്ന് ചാടുകയായിരുന്നു

Below Post Ad