കേരളത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽ നിന്ന് തകർന്നു വീണ് സ്വർണ്ണവില. ഇന്ന് ഒറ്റ ദിവസം പവന് 800 രൂപയുടെയും, ഗ്രാമിന് 100 രൂപയുടെയും കനത്ത ഇടിവാണുണ്ടായത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 46,280 രൂപയും, ഒരു ഗ്രാമിന് 5785 രൂപയുമാണ് വില.
ഉയർന്ന വിലയിൽ റെക്കോർഡുകളുടെ പരമ്പര സൃഷ്ടിച്ചതിനു ശേഷമാണ് ഇന്നത്തെ ഇടിവുണ്ടായിരിക്കുന്നത്. ആഗോളതലത്തിൽ വലിയ ഇടിവുണ്ടായതാണ് ആഭ്യന്തര തലത്തിൽ പ്രതിഫലിച്ചത്. സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല.
സംസ്ഥാനത്തെ സ്വർണ്ണവില ഇന്നലെ കേരളത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരം കുറിച്ചിരുന്നു. ഇന്നലെ ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5885 രൂപയുമാണ് വില. ഇന്നലെ പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്.
സ്വർണ്ണവില ഉയർന്നു നിൽക്കുന്നതിനാൽ കേരളത്തിലെ സ്വർണ്ണവില്പന മന്ദഗതിയിലായിരുന്നു. വിവാഹ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾ മാത്രമാണ് നടന്നു കൊണ്ടിരുന്നത്. സ്വർണ്ണവില കുറയുന്നത് ആഭ്യന്തര തലത്തിൽ വില്പന വർധിപ്പിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
അതേ സമയം സ്വർണ്ണപ്പണയ സ്ഥാപനങ്ങളുടെ ബിസിനസ് വോളിയം വർധിച്ചിട്ടുമുണ്ട്. പണയം വെക്കുന്ന സ്വർണ്ണത്തിന് ഉയർന്ന വില ലഭിക്കുമെന്നതാണ് കാരണം