സ്കൂൾ കലോത്സവ, ശാസ്ത്രോത്സവ, വിജയികളെ അനുമോദിച്ചു.

 


പരുതൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം എന്നവിയിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

അറബിക് സംഘഗാനം, അറബിക് നാടകം , അറബിക് മോണോ ആക്ട് , അറബിക് കഥാപ്രസംഗം , ചാക്യാർ കൂത്ത് , ഭരതനാട്യം , വുഡ് കാർവിങ് , ഐ.ടി ക്വിസ് , വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ് തുടങ്ങിയ ഇനങ്ങൾക്കാണ് വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചത്.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ മണികണ്ഠൻ , പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കരിയ , വൈസ് പ്രസിഡന്റ് നിഷിതാ ദാസ് , ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ , ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈമ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് മെമ്പർ പി ടി എം ഫിറോസ്, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി ഹസ്സൻ,പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭി എടമന ,ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ജലീൽ , മെമ്പർ സുധീർ മാസ്റ്റർ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സ്നേഹാദരം കൈമാറി. പരുതൂർ ഹൈസ്ക്കൂളിലെ വിദ്യാർഥികളാണ് ഭൂരിഭാഗം പേരും.



Tags

Below Post Ad