വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു

 



എടപ്പാൾ:വിവാഹ നിശ്ചയ ദിവസം യുവാവിനെ വീടിനടുത്ത് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം കുറ്റിപ്പാല കുഴിയിൽ വേലായുധന്റെ മകൻ അനീഷ് (38 )ആണ് മരിച്ചത്. 

ഇന്നാണ് വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു ശനിയാഴ്ച അർദ്ധരാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ വീട്ടിൽ കാണാതാവുകയായിരുന്നു. അമ്മ സത്യ തിര ഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്തുകയായിരുന്നു. 

കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയിൽ നിന്ന് സ്വന്തം വണ്ടിയിൽ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് വീട്ടിൽ ഉറങ്ങാൻ കിടന്നിരുന്നത്.

Tags

Below Post Ad