തൃത്താല : മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം തൃത്താല പരുതൂർ സ്വദേശി ബീന ആർ ചന്ദ്രന്
പട്ടാമ്പി കൊടലൂർ സ്വദേശി ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്ന ഹൃസ്വ സിനിമയിലെ അംഗനവാടി ടീച്ചറുടെ കഥാപാത്രം മികവോടെ അവതരിപ്പിച്ചതിനാണ് ബീന ആർ ചന്ദ്രൻ ഉർവ്വശിയോടൊപ്പം മികച്ച നടിക്കുള്ള അവാർഡ് പങ്കിടുന്നത്.
നാടക പ്രവർത്തനത്തിലും ശ്രദ്ധേയമായി മുന്നോട്ടു പോകുകയാണ് അധ്യാപിക കൂടിയായ ബീന.