സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പട്ടാമ്പിക്ക് ഇരട്ടിമധുരം. മികച്ച നടിക്കുള്ള ബഹുമതി പരുതൂരിലെ ബീന ആർ ചന്ദ്രനും നവാഗത സംവിധായകനുള്ള അംഗീകാരം പട്ടാമ്പി കൊടലൂർ സ്വദേശി ഫാസിൽ റസാഖും കരസ്ഥമാക്കി. തടവ് എന്ന സിനിമയാണ് ഇരുവരേയും പുരസ്കാരത്തിന് അർഹരാക്കിയത്.
ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ വീണ്ടും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഉർവശിയോടൊപ്പമാണ് തടവ് എന്ന ചിത്രത്തിലെ ഗീത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആർ ചന്ദ്രനും മികച്ച അഭിനയത്തിനുള്ള പുരസ്കാരം പങ്കിട്ടത്.
തടവ് എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനായി തെരഞ്ഞടുക്കപ്പെട്ട ഫാസിൽ റസാഖ്, 2021 ൽ സംസ്ഥാന ടെലിവിഷൻ അവാർഡിനും അർഹനായിരുന്നു.
ബീന ആർ ചന്ദ്രൻ പരുതൂർ സി.ഇ.യു.പി.സ്കൂൾ അധ്യാപികയാണ്.ജില്ലാ ലൈബറി കൗൺസിൽ അംഗം പി.ടി രാമചന്ദ്രൻ മാസ്റ്ററുടേയും,പരുതൂർ ഗ്രാമപഞ്ചായത്തിൻ്റെ മുൻ പ്രസിഡന്റ് ടി.ശാന്തകുമാരി ടീച്ചറുടേയും മകളാണ് ബീന.
ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയ ബീന നാടകരംഗത്ത് സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ വർഷത്തെ Iffk യിൽ മികച്ച ചിത്രമായി തടവ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്വലേ - swale