വിദ്യാർത്ഥിനി സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു

 


ദേശമംഗലം: വരവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ  വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി പി വിനീത ( 13 ) ആണ് കുഴഞ്ഞു വീണു മരിച്ചത്.  

ഇന്ന് ഉച്ചയ്ക്ക്  ആണ് സ്കൂളിൽ കുഴഞ്ഞുവീണത് ഉടൻതന്നെ വരവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ദേശമംഗലം ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന തലശ്ശേരി ഉണ്ണിക്കുന്ന് ഉന്നതി പ്രദേശത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ  മുരളി - ആതിര  ദമ്പതികളുടെ മകളാണ് ആതിര.

നിലവിൽ ഹൃദയസബന്ധമായ രോഗമുള്ള ആതിരയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സിച്ചു വരുന്നതായിരുന്നു.

ഏറെ കാലങ്ങളായി കുട്ടിയുടെ കുടുംബം ഇവിടെ താമസിച്ചുവരുന്നു.ഏക സഹോദരൻ വിനീത് തമിഴ്നാട്ടിൽ പത്താം ക്ലാസിൽ പഠിക്കുന്നു.

സംസ്കാരം നാളെ ചെറുതുരുത്തി ശാന്തി തീരത്ത് നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Below Post Ad