പട്ടാമ്പി:ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിൽ നിന്നും ഒരു ഗായിക.
വെളളിയാഴ്ച റിലീസ് ചെയ്ത "ജയഭാരതിയി" എന്ന സിനിമയിലൂടെ പട്ടാമ്പിക്ക് സ്വന്തമായത് ജൂനിയർ ജാനകി എന്നറിയപ്പെടുന്ന പിന്നണി ഗായികയെയാണ്.
സംഗീത ലോകത്തിൻ്റെ തിരിച്ച് വരവിനാണ് കെ.ജി വിജയകുമാർ സംവിധാനം ചെയത "ജയഭാരതിയി" വഴിയൊരുക്കിയത്.
പട്ടാമ്പിയിൽ ചിത്രത്തിൻ്റെ ആദ്യ പ്രദർശനത്തിൽ നാട്ടുകാർക്കൊപ്പം രാധികയും കുടുംബവും സന്നിഹിതരായിരുന്നു.
"കുയിലമ്മ " എന്ന ചിത്രത്തിൽ ബോളിവുഡ് സംഗീത മാന്ത്രികൻ ഹരിഹരനൊപ്പം ഒരു ഗാനം ആലപിച്ചു കൊണ്ടാണ് പിന്നണി ഗാന രംഗത്തേക്ക് വന്നത്
കാരക്കാട് എ എം പി സ്കൂൾ അധ്യാപിക കൂടിയായ രാധിക അശോക് ഞാങ്ങാട്ടിരി കറൊള്ളി വീട്ടിൽ ദേവരാജൻ - ജയശ്രീ ദമ്പതികളുടെ മകളാണ്
മാലിദീപിൽ അധ്യാപകനായ കാറൽമണ്ണ വെള്ളാരംപാറ വീട്ടിൽ അശോകനാണ് ഭർത്താവ് മക്കൾ: നിരഞ്ജൻ കൃഷ്ണ, ഗൗതം കൃഷ്ണ.