വയനാട് പ്രിയങ്ക ഗാന്ധി 404619 വോട്ടിന് വിജയിച്ചു ; ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ മറികടന്നു

 


വയനാട് പ്രിയങ്ക ഗാന്ധി 404619 വോട്ടിന് വിജയിച്ചു ; ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ മറികടന്നു

വയനാട്ടിൽ കന്നിയങ്കത്തിനെത്തിയ പ്രിയങ്ക ഗാന്ധിയെ ചരിത്ര വിജയം നൽകി നാട് ചേർത്തുപിടിച്ചു. പ്രിയങ്കയ്ക്ക് നൽകിയത് 6,17,942 വോട്ടുകൾ. ഭൂരിപക്ഷം 4,08,036. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്കയുടെ വിജയം. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേത്.


2009ൽ രൂപീകൃതമായ മണ്ഡലമാണെങ്കിലും വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും അവകാശപ്പെടാനില്ലായിരുന്നു. എന്നാൽ വയനാടിന്റെ ചരിത്രം മാറിയത് 2019ൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെയാണ്. 

2024ലും മണ്ഡലം രാഹുൽ ഗാന്ധിയെ നെഞ്ചേറ്റി. എന്നാൽ രണ്ട് മണ്ഡലത്തിലൊന്ന് കൈവിടേണ്ടി വന്നപ്പോൾ വയനാട്ടിൽ നിന്ന് രാഹുൽ പിൻവാങ്ങി. അതോടെ ആദ്യ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങി. 

രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്ക എത്തിയപ്പോൾ വയനാട് ചുരം വീണ്ടും ദേശീയ ശ്രദ്ധ നേടി.


2019ൽ വയനാട്ടിൽ ആദ്യ മത്സരത്തിൽ 4.31 ലക്ഷം വോട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം. 2024ൽ ഭൂരിപക്ഷം 3.64 ലക്ഷം വോട്ടായി കുറഞ്ഞു. രാഹുലിന്റെ ചരിത്ര ഭൂരിപക്ഷം മറികടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വോട്ടിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായി. എന്നാൽ, രാഹുലിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. 

ഇടതുപക്ഷത്തെ സത്യൻ മൊകേരിയും, ബി.ജെ.പി സ്ഥാനാർഥി നവ്യ ഹരിദാസുമായിരുന്നു പ്രധാന എതിർ സ്ഥാനാർത്ഥികൾ.

Below Post Ad