തെരുവ് നായ കുറുകെ ചാടി:കാർ തലകീഴായി മറിഞ്ഞു

 


വാണിയംകുളം : വല്ലപ്പുഴ വാണിയംകുളം റോഡിൽ വേമ്പലത്തുപാടത്ത് തെരുവുനായ കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു.90 ദിവസം പ്രായമായ കുഞ്ഞടക്കം കാറിൽ സഞ്ചരിച്ചിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.


ഞായറാഴ്ച ഉച്ചയ്ക്ക് 12.30നായരുന്നു അപകടം. തിരുവില്ലാമലയിൽ നിന്നു കുടുംബത്തോടെ സഞ്ചരിക്കുകയായിരുന്ന കൈലിയാട് സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. 

തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന്  ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റുകളിലും സമീപത്തെ മതിലിലും കാർ  ഇടിച്ച്  മറിയുകയായിരുന്നു. 2 വൈദ്യുത പോസ്റ്റുകൾ അപകടത്തിൽ തകർന്നിട്ടുണ്ട്.

കാറിൽ 90 ദിവസം പ്രായമായ കുഞ്ഞ്, അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ, കാറോടിച്ചിരുന്ന കയിലിയാട് സ്വദേശി സുനിൽരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.  

കാറിലുണ്ടായിരുന്ന രണ്ടു പേരെ നിസ്സാര പരിക്കുകളോടെ കണ്ണിയമ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികത്സ നൽകി വിട്ടയച്ചു. ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. അപകടത്തെത്തുടർന്ന് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.



Tags

Below Post Ad