പട്ടാമ്പി : സേവന ആശുപത്രിക്ക് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഓങ്ങല്ലൂർ സ്വദേശി കൃഷ്ണദാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു
പട്ടാമ്പിയിൽ നിന്നും ഓങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൃഷ്ണദാസിൻ്റെ ബൈക്കിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് തകർന്നു. നിയന്ത്രണം വട്ട കാർ തൻ്റെ നേർക്ക് വരുന്നതു കണ്ട് ബൈക്കിൽ നിന്ന് ചാടിയത് കൊണ്ടാണ് കൃഷ്ണദാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.