പട്ടാമ്പിയിൽ പെൺകുട്ടിയെ കാണാതായിട്ട് 6 ദിവസം പിന്നിട്ടു; ആശങ്കയോടെ ഷന ഷെറിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്ന് കുടുംബം

 


പട്ടാമ്പിയിൽ 15 കാരിയെ കാണാതായി 6 ദിവസമായിട്ടും യാതൊരു വിവരമില്ലാതത്തിൽ ആശങ്കയോടെ കുടുംബവും നാട്ടുകാരും. DYSP യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സംസ്ഥാനം മുഴുവൻ ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 വയസ്സുകാരി ഷന ഷെറിനെ കാണാതാവുന്നത്. വല്ലപ്പുഴ ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാണാതായി ഇന്നേക്ക് 6 ദിവസമാകുമ്പോഴും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. 

ഇതോടെ കടുത്ത ആശങ്കയിലും വിഷമത്തിലും ആണ് കുടുംബം. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് എന്ന് പറയുമ്പോഴും കുട്ടിയെ കാണാതായിട്ട് 6 ദിവസമായില്ലേ എന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.

കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ലഭിച്ചിരുന്നു.

 തുടർന്ന് പട്ടാമ്പി പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടുക്കും ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി.

ഒരു DYSP യുടെ നേതൃത്വത്തിൽ 5 ടീമുകളായി 36ൽ അധികം പോലീസുകാരടങ്ങുന്ന സംഘം സംസ്ഥാന മൊട്ടുക്കും തിരച്ചിൽ നടത്തുന്നുണ്ടെന്ന് കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മുഹമ്മദ് മുഹ്സിൻ എംഎൽഎ പ്രതികരിച്ചു.

Below Post Ad