എടപ്പാളിൽ ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

 


എടപ്പാൾ : കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്.

എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വച്ച് മോശം രീതിയിൽ പെരുമാറി എന്നാണ് യുവതിയുടെ പരാതി. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലേക്ക് പോവുകയായിരുന്ന ബസിലാണ് അതിക്രമമുണ്ടായത്. കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ആയിരുന്നു ഇയാളുടെ അതിക്രമം.

എടപ്പാളിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. പെൺകുട്ടിയും പ്രതിയും ഒരു സീറ്റിലായിരുന്നു ഇരുന്നത്. എടപ്പാൾ മുതൽ ഇയാൾ ശല്യം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. 

കോഴിക്കട്ടേക്ക് എത്താറായപ്പോൾ ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളം വെക്കുകയും ബസ് ജീവനക്കാരോട് ഇക്കാര്യം പറയുകയുമായിരുന്നു.

പിന്നാലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Below Post Ad