നവവധു തൂങ്ങി മരിച്ച നിലയില്‍; അയല്‍വാസിയായ 19 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

 


മലപ്പുറം : തൃക്കലങ്ങോട് നവവധുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയത്ത് വീട്ടില്‍ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ്  കഴിഞ്ഞത്.

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്തും അയല്‍വാസിയുമായ 19 വയസുകാൻ  സജീർ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടനില തരണം തരണം ചെയ്തു

ഇന്ന് വൈകുന്നേരം 5.30നാണ് സംഭവം. ഷൈമ ബന്ധു വീട്ടിലായിരുന്നു. ഇവിടെ മുകളിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. നാളെ ഉച്ചയ്ക്ക് ശേഷം കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും ഖബര്‍ അടക്കം. 

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി. പെൺകുട്ടിക്ക് വിവാഹത്തിന് താൽപര്യം ഇല്ലായിരുന്നു എന്നാണ് വിവരം

Below Post Ad