പട്ടാമ്പിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പാതയോരത്ത് നിർത്തിയിട്ട പച്ചക്കറി ഗൂഡ്സ് ഓട്ടോകളിലും ലോറിയിലും ഇടിച്ച് അപകടം .മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിന് മുന്നിൽ ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്
പച്ചക്കറി വിൽപനക്കായി റോഡ് സൈഡിൽ നിർത്തിയിട്ട രണ്ട് ഗൂഡ്സ് ഓട്ടോയിൽ ഇന്നോവ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോ മതിൽ ഇടിച്ച് തകർത്തു. മറ്റൊരു ഓട്ടോ നിർത്തിയിട്ട ലോറിയിലും ഇടിച്ചു.
പട്ടാമ്പിയിൽ നിന്നും വല്ലപ്പുഴ പോവുകയായിരുന്ന കാറാണ് ഇടിച്ചത്.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ആർക്കും പരിക്കില്ല
വീഡിയോ: