കൂടല്ലൂർ - കൂട്ടക്കടവ് ലിഫ്റ്റ്  ഇറിഗേഷൻ്റെ മെയിൻ കനാൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

 


കൂടല്ലൂർ : ജലസേചന വകുപ്പ് മലബാർ ഇറിഗേഷൻ പാക്കേജ് MIRPA പദ്ധതിയിൽ ഉൾപ്പെടുത്തി 90 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന കൂടല്ലൂർ - കൂട്ടക്കടവ് ലിഫ്റ്റ്  ഇറിഗേഷൻ്റെ മെയിൻ കനാൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കൂട്ടക്കടവ്, മുത്തു വിളയംകുന്ന്, മണ്ണിയം പെരുമ്പലം പാടശേഖരത്തിൽപ്പെട്ട 150 ഓളം ഹെക്ടർ കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പദ്ധതിയാണ് കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ,

വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കെട്ടിടം നവീകരിക്കുകയും
പമ്പ് ഹൗസിലെ മോട്ടോറുകൾ മാറ്റി
സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഒറ്റ വിളയെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് ഈ പദ്ധതി പൂർത്തിയാവുമ്പോൾ പുഞ്ചയടക്കം മൂന്ന് വിളകൾക്ക് പ്രയോജനപ്പെടും.

തൃത്താല  MLA യും മന്ത്രിയുമായ MB രാജേഷിൻ്റെ നിർദ്ദേശ പ്രകാരം മലബാർ ഇറിഗേഷൻ പാക്കേജ് പദ്ധതിയിൽ  നിന്നും 90 ലക്ഷം രൂപ   അനുവദിച്ചാണ് കൂടല്ലൂർ ലിഫ്റ്റ്  ഇറിഗേഷൻ മെയിൻ കനാൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.



Tags

Below Post Ad