ആനക്കര : ആനക്കരയിൽ ഓട്ടോയും ചരക്കുവാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരശനൂർ സ്വദേശി പ്രകാശ് (32) മരണപ്പെട്ടു.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതര പരിക്കേറ്റ സതീഷിനെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
കഴിഞ്ഞ ദിവസം ആനക്കര വടക്കത്തുപടി വളവിലായിരുന്നു അപകടം.ആനക്കര ഭാഗത്തുനിന്നും ചേകനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും എതിർദിശയിൽ വന്ന ചരക്കുവാനും കൂട്ടിയിടിക്കുകയായിരുന്നു.
പടിഞ്ഞാറങ്ങാടി കല്ലടത്തൂർ പൂരം കഴിഞ്ഞു തിരികെ പേർശ്ശനൂരിലേക്ക് പോകുമ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നിരുന്നു.