തൃത്താലയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം;ഒരു വയസ്സ്കാരന് ദാരുണാന്ത്യം


 

തൃത്താല സെന്ററിൽ കാറും ബസ്സും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസ്സായ കുട്ടി മരണപ്പെട്ടു. പട്ടാമ്പി സ്വദേശി താഴത്തേ ത്തേതിൽ ഹയസിൻ ആണ്  മരണപ്പെടത്.കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ  6.45 നായിരുന്നു അപകടം. കോഴിക്കോട് എയർപോർട്ടിൽ നിന്നും പട്ടാമ്പിയിലക്ക് പോവുകയായിരുന്ന കാർ പട്ടാമ്പിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ ഇടിച്ച് കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് നിഗമനം.

പട്ടാമ്പി സ്വദേശി ഹനീഫയും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ആദ്യം പട്ടാമ്പി നിള ആ ശുപത്രിയിലും പിന്നീട് മൂന്ന് പേരെ കുന്നംകുളത്തെ സ്വകര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Below Post Ad