കൂറ്റനാട് : കൂറ്റനാട് ശുഹദാക്കളുടെ മഖാമിലെ ആണ്ടുനേർച്ച ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച് പ്രസിഡന്റ് എ.വി. മുഹമ്മദിൻ്റെ അധ്യക്ഷതയിൽ കേന്ദ്ര മഹല്ല് ഖത്തീബ് ഷിയാസലി വാഫി മജ്ലിസുന്നൂറിനും നിസാമുദ്ദീൻ തങ്ങൾ കൂട്ടപ്രാർഥനയ്ക്കും നേതൃത്വമേകും.
ബുധനാഴ്ച വൈകീട്ട് 6.30-ന് മഖാമിന് പട്ടണിയിക്കൽ ചടങ്ങ്, പ്രാർഥനാസദസ്സ്, വ്യാഴാഴ്ച്‌ച രാവിലെ ഖുർആൻ പാരായണം, 10-ന് നേർച്ചയോടനുബന്ധിച്ചുള്ള ഭക്ഷണവിതരണം എന്നിവയുണ്ടാകും.
1.30-ന് പള്ളിയങ്കണത്തിൽ സമസ്ത പ്രസിഡൻ്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റച്ചടങ്ങിനു നേതൃത്വം നൽകും.
വ്യാഴാഴ്ച്‌ച കൂറ്റനാട് വലിയപള്ളി പരിസരത്തുനിന്ന് വൈകീട്ട് ആറിന് ഘോഷയാത്ര തുടങ്ങും. രാത്രി 10-ന് തൃത്താല റോഡരികിലെ വിശാലമായ പാടത്ത് ഗജസംഗമം നടത്തും.
കേന്ദ്ര ആഘോഷക്കമ്മിറ്റിയുടെ കീഴിൽ ഇത്തവണ 28 ഉപകമ്മിറ്റികളുണ്ട്. 50 ആനകൾ എഴുന്നുള്ളിപ്പിനെത്തും.
സുരക്ഷാക്രമീകരണത്തിനായി എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചു. പോലീസ്, വനം, അഗ്നിരക്ഷാസേന, വൈദ്യുതി, ജലവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണത്തിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ദേശോത്സവക്കമ്മിറ്റി ഭാരവാഹികളായ രവി കുന്നത്ത്, പി.എ. അബ്‌ദുൽ ഹമീദ്, കെ.വി. ഗഫൂർ, വി.പി അബ്‌ദുൽ ജബ്ബാർ, പി.സി അജയൻ, രവി മാരാത്ത് എന്നിവർ പറഞ്ഞു.
സിഗ്നേച്ചർ എക്സ്പോ' എന്ന പേരിൽ ചൊവ്വാഴ്ചമുതൽ വെള്ളിയാഴ്‌വരെ കേന്ദ്ര മസ്ജിദിനു സമീപം പ്രത്യേക മൈതാനിയിൽ പ്രദർശനമേള നടക്കുന്നുണ്ട്.