പട്ടാമ്പി: വാഹനാപകടത്തിൽപ്പെട്ടവർക്ക് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ വൈകിച്ചതായി പരാതി
ഇന്നലെ വൈകുന്നേരം വാടാനാംകുറിശ്ശിയിൽ നിർത്തിയിട്ട ടോറസ് ലേ ലോറിക്ക് പുറകെ ബസ്സിടിച്ചാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരുടെ ചികിത്സക്കുള്ള
പണം ആര് നൽകും എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ചികിത്സ വൈകാൻ കാരണമെന്ന് പരാതിയിൽ പറയുന്നു.
പിന്നീട് പോലീസ് ഇടപെട്ടാണ് ചികിത്സ ഉറപ്പാക്കിയത്.ബസ്സിലെ പതിനഞ്ചോളം യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഏഴു പേരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.