വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വിനോദയാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി


 

പട്ടാമ്പി : മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കെ.എസ്.ആർ. ടി.സി ബജറ്റ് ടൂറിസം സെൽ വിനോദ യാത്രകൾ ഒരുക്കുന്നു.വിവിധ ഡിപ്പോകളിൽ നിന്ന് മൂന്നാർ, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് ഒരു ദിവസത്തെ യാത്ര.

പട്ടാമ്പിയിൽ നിന്നും മാർച്ച് 8 ന്  അതിരപ്പള്ളി, മലക്കപ്പാറ
എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പുറപ്പെടുന്നത്.

ഒരാൾക്ക് 990 രൂപയാണ് നിരക്ക്.5 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.

പട്ടാമ്പിയിൽ നിന്നും മാർച്ച് 8 ന് രാവിലെ 5.30ന് ബസ് പുറപ്പെടും. വനിതകൾക്ക് ഒപ്പം യാത്രയിൽ കൂട്ടികളെയും പങ്കെടുപ്പിക്കാം. കണ്ടക്‌ടർ വനിതയായിരിക്കും -


ബുക്കിങ്ങിന് ബന്ധപ്പെടുക :
അക്ബർ ഹോളിഡേയ്‌സ് .പട്ടാമ്പി
8593884448

Tags

Below Post Ad