പട്ടാമ്പി വള്ളൂർ രണ്ടാം മൈൽസിൽ സ്കൂട്ടർ സ്വകാര്യ ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം.
സ്കൂട്ടർ യാത്രികൻ തിരുവേഗപ്പുറ കൈപ്പുറം സ്വദേശി പുളിക്കൽ ഷനൂബ് (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കൊപ്പം ഭാഗത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
കാർ സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ ബസ് ജീവനക്കാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.