വളാഞ്ചേരി വട്ടപ്പാറ വളവിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം.വളാഞ്ചേരി കൊടുമുടി സ്വദേശി അബ്ദുൽ കരീമാണ് മരിച്ചത്.
വെട്ടിച്ചിറ ഭാഗത്ത് നിന്നും കൊടുമുടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ സർവീസ് റേ റോഡിൽ നിന്ന് 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്
സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിൽ ഹൈവേ റോഡ് നിർമ്മാണം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അപകടം
വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും