അജ്മീർ യാത്രയിൽ ട്രെയിൻ കയറുന്നതിനിടെ പാളത്തിലേക്ക് വീണ് ദർസ് വിദ്യാർത്ഥി മരിച്ചു

 


പെരിന്തൽമണ്ണ : അജ്മീർ യാത്രയിൽ ട്രെയിൻ കയറുന്നതിനിടെ പാളത്തിലേക്ക് വീണ് ദർസ് വിദ്യാർത്ഥി മരിച്ചു.

പൊന്ന്യാകുർശി പള്ളി ദർസിലെ വിദ്യാർത്ഥിയും മലപ്പുറം എടപ്പറ്റ കൊമ്പംകല്ലിലെ ചോലശ്ശേരി ഷൗക്കത്തലിയുടേയും, ഉമ്മുസൽമയുടേയും മകനുമായ റമീസ് (22) ആണ് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ പാളത്തിലേക്ക് വീണ് മരണപ്പെട്ടത്.

കർണ്ണാടകയിലെ ബട്ക്കൽ റെയിൽവെ സ്റ്റേഷനിൽ ഇന്നലെ വൈകുന്നേരമാണ് അപകടം.ഉസ്മാൻ അൻവരിയുടെ കീഴിലുള്ള പെരിന്തൽമണ്ണ പൊന്ന്യാകുർശി പള്ളി ദർസിലെ വിദ്യാർത്ഥിയാണ്.

പൂർവ്വ വിദ്യാർത്ഥികളടക്കം മറ്റു 47 വിദ്യാർത്ഥികൾക്കൊപ്പം അജ്മീറിൽ സിയാറത്ത് ടൂർ കഴിഞ്ഞ് മരുസാഗർ എക്സ്പ്രസിൽ മടങ്ങിവരുമ്പോഴാണ് അപകടം. ബട്ക്കൽ റെയിൽവെ സ്റ്റേഷനിൽ നിന്ന് കുപ്പിവെള്ളം വാങ്ങാൻ ട്രെയിനിൽ നിന്ന് ഇറങ്ങിയതായിരുന്നു.


Below Post Ad