സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഞായറാഴ്ച കൂടല്ലൂരിൽ
ആനക്കര ഗ്രാമ പഞ്ചായത്ത് 5,6,7 വാർഡുകൾ അൽ മനാറ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഏപ്രിൽ 6 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടല്ലൂർ ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടത്തുന്നു.
നിർദ്ധനരായ രോഗികൾക്ക് ക്യാമ്പ് അടിസ്ഥാനത്തിലും ബിപിഎൽ കാർഡ് അടിസ്ഥാനത്തിലും കുറഞ്ഞ ചെലവിൽ വേദന രഹിതമായ തിമാർ ശസ്ത്രക്രിയയും ചെയ്ത് കൊടുക്കുന്നു.
ബ്ലോക്ക് മെമ്പർ എം ടി ഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്യും.വാർഡ് മെമ്പർമാരായ ടി സാലിഹ്, വി പി സജിദ, പി.ബഷീർ എന്നിവർ നേതൃത്വം നൽകും
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447939701,9567679679,9567945402