ആശങ്കയൊഴിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുറ്റിപ്പുറം സ്വദേശിനിക്ക് നിപയല്ലെന്ന് സ്ഥിരീകരണം

 


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്‌ക ജ്വരമാണെന്നാണ് കണ്ടെത്തൽ. കുറ്റിപ്പുറം സ്വദേശിയായ യുവതിയെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

നിപയാണെന്ന് സംശയത്തെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചിരുന്നു. നേരത്തെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Below Post Ad