സിജി (സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 6ന് കരിയർ സ്പാർക്ക് (ഗൈഡൻസ് ക്ലാസ് ) പട്ടാമ്പി കൊപ്പൻസ് മാളിലെ ഒക്കേഷിയോ അക്കാഡമിയിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതിയ കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഈ സൗജന്യ ക്യാമ്പിൽ പങ്കെടുക്കേണ്ടത്.
രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് ക്ലാസ്. സിജി സംസ്ഥാന റിസോഴ്സ് പേഴ്സൺമാർ നേതൃത്വം നൽകും. പങ്കെടുക്കുന്നവർ 9946068564, 974415 1159 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.