പൊന്നാനി: നിയന്ത്രണം വിട്ട കാർ തല കീഴായ് മറിഞ്ഞ് അപകടം; വെളിയങ്കോട് സ്വദേശിക്ക് പരിക്ക്.
പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രം ഐശ്വര്യ തിയ്യേറ്ററിന് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായ് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കാർ യാത്രികൻ വെളിയംകോട് സ്വദേശി വട്ടപ്പറമ്പിൽ ഇബ്രാഹിം ഹാജി മകൻ വി.പി അബ്ദുൽ റഷീദ് എന്നവരെ നിസ്സാര പരിക്കുകളോടെ പൊന്നാനി നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.