സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

 



എടപ്പാൾ:ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി ജൂൺ 14 ലോക രക്ത ദാതൃ ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ കാലത്തു 9 മണി മുതൽ 12 മണി വരെ സംഘടിപ്പിച്ച ക്യാമ്പ് ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് സെക്രട്ടറി അമീൻ മാറഞ്ചേരി രക്ത ദാനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു.21പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 15 പേർ സന്നദ്ധ രക്തദാനം നിർവ്വഹികുകയും ചെയ്തു.

ബ്ലഡ് സെൻറർ ഇൻചാർജ് അഖില, ടെക്നീഷ്യൻസ് നാഫിഹ്, ഗ്രീഷ്മ, ആർച്ച,ബി ഡികെ പൊന്നാനി താലൂക്ക് സെക്രട്ടറി അമീൻ മാറഞ്ചേരി, ട്രഷറർ അഭിലാഷ് കക്കിടിപ്പുറം എന്നിവരും ചേർന്ന്ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.

Below Post Ad