എരുമപ്പെട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം ; യുവാവിന് പരിക്ക്

 


തൃശൂർ/എരുമപ്പെട്ടി: ചിറ്റണ്ട തൃക്കണപതിയാരം സെന്ററി പ് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്കേറ്റു. മലപ്പുറം സ്വദേശി പൂത്തൻതൊടി വീട്ടിൽ 31കാരൻ വിഷ്ണു വിവേകിനാണ് പരിക്കേറ്റത്. കുണ്ടന്നൂർ വരവൂർ പാതയിൽ ഇന്നു രാവിലെ 10:30ടെയാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഒരു കാർ പാതയോരത്തെ കാനയിലേക്ക് മറിഞ്ഞു. പരിക്കേറ്റ യുവാവിനെ സംഭവസ്ഥലത്തുനിന്നും വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ഇരു കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.



Below Post Ad